ഹൈക്കോടതിക്കെതിരെ വിമര്‍ശനവുമായി മന്ത്രി കെ സി ജോസഫ്

Posted on: March 31, 2014 12:52 pm | Last updated: April 1, 2014 at 1:12 am
SHARE

kc josephതിരുവനന്തപുരം: സലീംരാജ് ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരേ രൂക്ഷ വിമര്‍ശനം നടത്തിയ ഹൈക്കോടതിക്കെതിരേ മന്ത്രി കെ സി ജോസഫ് രംഗത്ത്. ലോകത്തെ എല്ലാ കാര്യത്തെക്കുറിച്ചും അഭിപ്രായം പറയേണ്ട കാര്യമില്ല. കോടതിയെ ബഹുമാനിക്കുന്നു, എന്നാല്‍ അത് ഏറ്റുവാങ്ങാനുള്ള മാന്യത കോടതിക്കും വേണം. പ്രതിപക്ഷത്തിന് ആയുധം നല്‍കുന്ന പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. തെരഞ്ഞെടുപ്പിന്റെ 13-ാം മണിക്കൂറില്‍ പ്രതിപക്ഷത്തിന് അടിക്കാന്‍ വടി നല്‍കി. കോടതിയുടെ ഇത്തരം നടപടികള്‍ ശരിയല്ലെന്നും കെ സി ജോസഫ് വ്യക്തമാക്കി.