Connect with us

National

സോണിയയേയും രാഹുലിനേയും തുണിയുരിഞ്ഞ് നാടുകടത്തുമെന്ന് ബി ജെ പി എം എല്‍ എ

Published

|

Last Updated

ജയ്പൂര്‍: ബി ജെ പി അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയേയും മകന്‍ രാഹുല്‍ ഗാന്ധിയേയും തുണിയുരിഞ്ഞ് ഇറ്റലിയിലേക്ക് നാടുകടത്തുമെന്ന് ബി ജെ പി എം എല്‍ എ ഹീരാലാല്‍ റീഗര്‍. രാജസ്ഥാനിലെ ടോങ്ക് നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹീരാലാലിന്റെ പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. അതിനിടെ തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ഹീരാലാലും രംഗത്തെത്തി. തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

Latest