മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം: സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

Posted on: March 31, 2014 10:27 am | Last updated: April 1, 2014 at 1:12 am
SHARE

ommen

കൊച്ചി: ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സര്‍ക്കാറിന് വേണ്ടി എ ജിയാണ് അപ്പീല്‍ സമര്‍പ്പിച്ചത്. ഇന്ന് രാവിലെ എ ജി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അപ്പീല്‍ സമര്‍പ്പിക്കുന്നതില്‍ നിയമവിദഗ്ധന്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു.

തിരഞ്ഞെടുപ്പിന് മുമ്പ് പരാമര്‍ശങ്ങള്‍ നീക്കികിട്ടിയാല്‍ ഗുണമുണ്ടാവുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഭൂമിതട്ടിപ്പ് കേസ് സി ബി ഐക്ക് വിടുന്നത് സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് കോടതി മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയത്.