Connect with us

Kozhikode

എസ് എം എ മേഖലാ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം

Published

|

Last Updated

കോഴിക്കോട്: മഹല്ല് നന്മയിലേക്ക് എന്ന പ്രമേയവുമായി സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ 2014 ഏപ്രിലില്‍ തൃശൂരില്‍ നടത്തുന്ന സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി കോഴിക്കോട് ജില്ലയിലെ മേഖലാ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം.
സമ്മേളന ദിവസം, സമയം, മേഖല, സ്ഥലം എന്നിവ യഥാക്രമം. ഏപ്രില്‍ ഒന്ന് രാവിലെ 10ന് ഫറോക്ക് മേഖല ചെറുവണ്ണൂര്‍ ടൗണ്‍ മസ്ജിദ്. ഉച്ചക്ക് രണ്ടിന് കോഴിക്കോട് മേഖല കിണാശ്ശേരി സുന്നി സെന്റര്‍. വൈകുന്നേരം നാലിന് കുറ്റിക്കാട്ടൂര്‍ മേഖല പെരുവയല്‍ ഐ സി സി. ഏപ്രില്‍ രണ്ട് രാവിലെ 10ന് കക്കോടി മേഖല പാലത്ത് ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ. 11 ന് ബാലുശ്ശേരി മേഖല ബാലുശ്ശേരി സുന്നീ സെന്റര്‍. രണ്ടിന് താമരശ്ശേരി മേഖല താമരശ്ശേരി സുന്നീ സെന്റെര്‍. മൂന്നിന് ഓമശ്ശേരി മേഖല ഓമശ്ശേരി സുനനുല്‍ ഹുദാ മദ്‌റസ. വൈകുന്നേരം ഏഴിന് മുക്കം മേഖല എരഞ്ഞിമാവ് അപെക്‌സ് സ്‌കൂള്‍. ഏപ്രില്‍ മൂന്നിന് രാവിലെ 10ന് പയ്യോളി മേഖല പയ്യോളി ഐ പി സി. ഉച്ചക്ക് രണ്ടിന് കുറ്റിയാടി മേഖല സിറാജുല്‍ ഹുദയിലും നടക്കും. സമ്മേളനങ്ങളില്‍ സയ്യിദ് അലി ബാഫഖി, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വി എം കോയ മാസ്റ്റര്‍, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഡോ. പി എ മുഹമ്മദ് കുഞ്ഞി സഖാഫി, പ്രൊഫ. കെ എം റഹീം, ഇ യഅ്ഖൂബ് ഫൈസി സംബന്ധിക്കും. മദ്‌റസാ ദിനത്തില്‍ മഹല്ലുകളില്‍ സ്വരൂപിച്ച ഫണ്ട് നേതാക്കള്‍ സമ്മേളനത്തില്‍ ഏറ്റുവാങ്ങും. എസ് എം എ, എസ് ജെ എം ജില്ലാ നേതാക്കളായ സി എം യൂസുഫ് സഖാഫി, കീലത്ത് മുഹമ്മദ് മാസ്റ്റര്‍, നാസര്‍ സഖാഫി, കെ പി ബീരാന്‍ മുസ്‌ലിയാര്‍, ടി എ മുഹമ്മദ് അഹ്‌സനി, പി സുലൈമാന്‍ സഖാഫി മുക്കം, വി എന്‍ ഉസ്മാന്‍ മാസ്റ്റര്‍ അണ്ടോണ അഭ്യാര്‍ഥിച്ചു.

Latest