ബൈത്തുല്‍ ഇസ്സ സമ്മേളനം: പ്രാദേശിക പ്രചാരണ ജാഥ തുടങ്ങി

Posted on: March 31, 2014 7:49 am | Last updated: March 31, 2014 at 7:49 am
SHARE

നരിക്കുനി: ഏപ്രില്‍ 4, 5, 6 തീയതികളില്‍ നടക്കുന്ന ബൈത്തുല്‍ ഇസ്സ ഇരുപതാം വാര്‍ഷിക സമ്മേളന പ്രചാരണത്തിന്റെ ഭാഗമായുള്ള പ്രാദേശിക പ്രചാരണ ജാഥ തുടങ്ങി. പരിസരത്തെ 15 പഞ്ചായത്തുകളിലൂടെയാണ് പ്രചാരണ ജാഥ നടത്തുന്നത്. സയ്യിദ് സകരിയ്യ ബുഖാരി വൈലത്തൂരിന്റെ നേതൃത്വത്തില്‍ നടന്ന മടവൂര്‍ സി എം മഖാം സിയാറത്തിന് ശേഷമാണ് മൂന്ന് ദിവസം നീണ്ടുനല്‍കുന്ന പരിപാടി ആരംഭിച്ചത്.
അബ്ദുന്നാസര്‍ അഹ്‌സനി ഉദ്ഘാടനം ചെയ്തു. ടി കെ എ സിദ്ദീഖ്, പി പി എം ബശീര്‍, ഉബൈദ് ആരാമ്പ്രം സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ആദ്യ ദിവസത്തെ യാത്ര പുല്ലാളൂരില്‍ സമാപിച്ചു. സമാപന സംഗമം സി പി ഫസല്‍ അമീന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ഇ കെ മുസ്തഫ സഖാഫി പ്രഭാഷണം നടത്തി. യു കെ ഖാസിം സഖാഫി അധ്യക്ഷത വഹിച്ചു.
ഇന്ന് രാവിലെ 8.30ന് പാലോളിത്താഴത്ത് നിന്ന് തുടങ്ങി കാരുകുളങ്ങരയില്‍ സമാപിക്കും. നാളെ അണ്ടോണയില്‍ തുടങ്ങി എകരൂലില്‍ സമാപിക്കും.