മലേഷ്യന്‍ വിമാനം: ബ്ലാക്ക് ബോക്‌സിനായി ആസ്‌ത്രേലിയന്‍ കപ്പല്‍

Posted on: March 31, 2014 7:39 am | Last updated: March 31, 2014 at 7:39 am
SHARE

malasian airlinesപെര്‍ത്ത്: യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുക്കാനുള്ള തിരച്ചിലിനായി പ്രത്യേക സംവിധാനമുള്ള ആസ്‌ത്രേലിയയുടെ വിമാനവാഹിനി യുദ്ധക്കപ്പല്‍ പുറപ്പെട്ടു. വിമാനത്തിന്റേതെന്ന് സ്ഥിതീകരിക്കാത്ത വസ്തുക്കള്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ മഹാ സമുദ്രത്തില്‍നിന്നും കപ്പലുകള്‍ കണ്ടെടുത്തിരുന്നു. വിമാനം കാണാതായി മൂന്നാഴചയിലധികം പിന്നിട്ടിട്ടും തിരച്ചില്‍ സംഘങ്ങള്‍ക്ക് യാതൊരു വിമാനത്തെ സംബന്ധിചച്ച് വ്യക്തമായ ഒരു സൂചനയും ലഭിച്ചിട്ടില്ല.
ആസ്‌ത്രേലിയയില്‍ നിന്നും പുറപ്പെട്ട നാവിക കപ്പല്‍ മൂന്ന് മുതല്‍ നാല് ദിവസം കൊണ്ടുമാത്രമേ ഇന്ത്യന്‍ മഹാ സമുദ്രത്തിലെ തിരച്ചില്‍ മേഖലയിലെത്തു. ബ്ലാക്ക് ബോക്‌സ് കണ്ടെത്താനുള്ള പ്രത്യേക സംവിധാനമായ ഡിറ്റക്റ്റര്‍, ക്യത്യമായ സ്ഥലനിര്‍ണയത്തിനുള്ള അമേരിക്കന്‍ നാവികസേനയുടെ ടൗഡ് പിംഗര്‍ ലൊക്കേറ്റര്‍ , മനുഷ്യ സഹായമില്ലാതെ വെള്ളത്തിനടിയില്‍ സഞ്ചരിക്കുന്ന വാഹനം, ശബ്ദങ്ങള്‍ കണ്ടെത്താനുള്ള ഉപകരണം എന്നിവയുള്ള കപ്പലാണ് തിരച്ചിലിന് പുറപ്പെട്ടതെന്ന് ആസ്‌ത്രേലിയന്‍ സമുദ്ര സുരക്ഷാ അതോറിറ്റി വ്യക്തമാക്കി. വിമാനത്തിനായി തിരച്ചില്‍ നടത്തുന്ന ചൈനയിലേയും ആസ്‌ത്രേലിയയിലേയും കപ്പലുകള്‍ ശനിയാഴ്ച സമുദ്രത്തില്‍നിന്നും ചില വസ്തുക്കള്‍ കണ്ടെടുത്തിരുന്നുവെങ്കിലും ഇവ കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല
വിമാനത്തിലുണ്ടായിരുന്ന തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് എന്ത് സംഭവിച്ചു എന്ന ചോദ്യവുമായി 29 ചൈനീസ് കുടുബാംഗങ്ങള്‍ മലേഷ്യയിലെത്തിയിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന 227 യാത്രക്കാരില്‍ ബഹുഭൂരിപക്ഷവും ചൈനക്കാരാണ്. വിമാനം കാണാതായതില്‍ കുടുംബാംഗങ്ങള്‍ മലേഷ്യന്‍ അധിക്യതരെ തങ്ങളുടെ കടുത്ത നിരാശ അറിയിച്ചിട്ടുണ്ട്.