സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള സര്‍ക്കാര്‍ നീക്കം പാളി

Posted on: March 31, 2014 11:51 am | Last updated: April 1, 2014 at 1:12 am
SHARE

kerala-secretariat

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കം പാളി. സഹകരണ ബാങ്കുകളിലെ നിക്ഷേപം ട്രഷറികളിലെത്തിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നടപ്പായില്ല. ഇതോടെ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന് ആശങ്കയുണ്ട്.

സഹകരണ ബാങ്കുകളിലെ നിക്ഷേപം ട്രഷറികളിലേക്ക് മാറ്റിയാല്‍ ഒരു പരിധിവരെ പ്രതിസന്ധി മറികടക്കാനാവുമെന്നായിരുന്നു സര്‍ക്കാര്‍ പ്രതീക്ഷ. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കില്ലെന്ന് സി പി എം വ്യക്തമാക്കിയിരുന്നു.

സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന ഇന്ന് ആയിരം കോടിയോളം രൂപയും ശമ്പളവും പെന്‍ഷനും നല്‍കാന്‍ 3000 കോടി രൂപയും കണ്ടെത്തണം. എന്നാല്‍ ശനിയാഴ്ച്ച വൈകീട്ടത്തെ കണക്കനുസരിച്ച് 800 കോടിയോളം മാത്രം രൂപയുടെ നീക്കിയിരിപ്പാണ് ട്രഷറിയിലുള്ളത്.