തമിഴ്‌നാട്ടില്‍ ദുരഭിമാനകൊല: ഗര്‍ഭിണിയെ ബന്ധുക്കള്‍ കൊലപ്പെടുത്തി

Posted on: March 30, 2014 5:40 pm | Last updated: March 30, 2014 at 5:40 pm
SHARE

murderചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനകൊല. രാമനാഥപുരം ജില്ലയില്‍ ഗര്‍ഭിണിയായ യുവതിയെ അമ്മയും സഹോദരങ്ങളും ചേര്‍ന്ന് വധിച്ചു. താഴ്ന്ന ജാതിയില്‍ പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതില്‍ പ്രകോപിതരായാണ് വീട്ടുകാര്‍ വേദിക എന്ന യുവതിയെ വധിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.