ചിദംബരം ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ തകര്‍ത്ത ആളെന്ന് ബി ജെ പി

Posted on: March 30, 2014 4:47 pm | Last updated: March 31, 2014 at 10:04 am
SHARE

yaswanth sinhaന്യൂഡല്‍ഹി: ധനകാര്യ മന്ത്രി ചിദംബരത്തിന്റെ സാമ്പത്തിക നയങ്ങളെ കടന്നാക്രമിച്ച് ബി ജി പി രംഗത്ത്. പുതിയ സര്‍ക്കാറിന് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവെച്ചാണ് ചിദംബരം ഇറങ്ങിപ്പോവുന്നതെന്ന് ബി ജെ പി നേതാവ് യശ്വന്ത് സിന്‍ഹ പറഞ്ഞു. ബി ജി പിയുടെ പ്രകടനപത്രിക നാളെ പുറത്തിറങ്ങുമെന്ന സൂചനകള്‍ക്കിടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് ബി ജെ പി നേതാക്കള്‍ യു പി എയുടെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

ധനകമ്മി നിയന്ത്രിക്കാന്‍ ചിദംബരം കൃത്രിമ മാര്‍ഗങ്ങളാണ് സ്വീകരിച്ചതെന്ന് യശ്വന്ത് സിന്‍ഹ ആരോപിച്ചു. യു പി എ സര്‍ക്കാറിന്റെ വികല വികസന നയങ്ങള്‍ ഒഴിവാക്കിയാല്‍ തന്നെ സാമ്പത്തിക രംഗത്തെ 60 ശതമാനം പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ തകര്‍ത്തയാളെന്ന നിലയിലായിരിക്കും ചിദംബരം നാളെ അറിയപ്പെടുക എന്നും ബി ജെ പി ആരോപിച്ചു.