ബി സി സി ഐ ലോജിസ്റ്റിക് മാനേജറെ പുറത്താക്കി

Posted on: March 30, 2014 12:25 pm | Last updated: March 31, 2014 at 10:03 am
SHARE

BCCI-logo_1മുംബൈ: ബി സി സി ഐ ലോജിസ്റ്റിക് മാനേജര്‍ മേനോന്‍ ആരതി സതീഷിനെ പുറത്താക്കി. ബി സി സി ഐ മീഡിയാ മാനേജര്‍ ആര്‍ എന്‍ ബാബയാണ് സതീഷിനെ ചുമതലകളില്‍ നിന്ന് ഒ!ഴിവാക്കിയതായി അറിയിച്ചത്. സുപ്രിംകോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് സൂചന. ഇന്ത്യാ സിമന്റ്‌സിന്റെ ജീവനക്കാരന്‍ കൂടിയാണ് എം എ സതീഷ്. ഇന്ത്യാ സിമന്റ് ജീവനക്കാര്‍ ബി സി സി ഐയുടെ ചുമലതകള്‍ വഹിക്കരുതെന്ന് സുപ്രിംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സതീഷിനെ ചുമതലകളില്‍ നിന്ന് നീക്കിയതിന്റെ കാരണം ബി സി സി ഐ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

ട്വന്റി 20 ലോകകപ്പുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിലാണ് ഇപ്പോള്‍ സതീഷ്. മുന്‍ കേരള ക്രിക്കറ്റ് താരമായ സതീഷ് ബി സി സി ഐ മുന്‍ അദ്ധ്യക്ഷന്‍ എന്‍ ശ്രീനിവാസന്റെ അടുത്ത ആളാണ്. ശ്രീനിവാസന്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.