കസ്തൂരിരംഗന്‍: കര്‍ഷകര്‍ക്ക് ഒരു സെന്റ് ഭൂമിപോലും നഷമാവില്ലെന്ന് മുഖ്യമന്ത്രി

Posted on: March 30, 2014 11:43 am | Last updated: March 31, 2014 at 10:03 am
SHARE

oommen chandyകോഴിക്കോട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് ഒരു സെന്റ് ഭൂമി പോലും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇ എസ് ഐ പരിധിയില്‍ വരുന്നതും അല്ലാത്തതുമായ ഭൂമിയുടെ അളവ് കൃത്യമായി തിട്ടപ്പെടുത്തുമെന്നും മാപ്പിങ് സംവിധാനത്തിലെ അപാകതകള്‍ ഉടന്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് മലയോര കര്‍ഷകരുടെ ആശങ്ക സംബന്ധിച്ച് താമരശേരി ബിഷപ്പുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി. വയനാട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി എം ഐ ഷാനവാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു അദ്ദേഹം.