പ്രവാചക കുടുംബത്തോടുള്ള സ്‌നേഹം വിശ്വാസത്തിന്റെ ഭാഗം: കാന്തപുരം

Posted on: March 29, 2014 6:29 pm | Last updated: March 29, 2014 at 6:29 pm
SHARE

ദുബൈ: പ്രവാചക കുടുംബത്തോടുള്ള സ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
മുഹിബ്ബുല്‍ അശ്‌റാഫ് വസ്സാദാത്ത് ദുബൈയില്‍ സംഘടിപ്പിച്ച പ്രാര്‍ഥനാ സംഗമം ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം.
പ്രവാചക കുടുംബത്തോടുള്ള സ്‌നേഹത്തില്‍ യാതൊരു കളങ്കവും പക്ഷപാതവും പാടില്ലെന്നും കാന്തപുരം ഓര്‍മിപ്പിച്ചു.
സയ്യിദ് ശംസുദ്ദീന്‍ ബാ അലവി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ലുഖ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. അക്‌സ കേരള ഘടകം പ്രസിഡന്റ് സയ്യിദ് ഹുസൈന്‍ അഹ്മദ് ശിഹാബ് തിരൂര്‍ക്കാട് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ഭാരവാഹികള്‍: സയ്യിദ് ശംസുദ്ദീന്‍ ബാ അലവി (പ്രസിഡന്റ്), സയ്യിദ് അബ്ദുല്‍ കരീം പുത്തനത്താണി (ജന. സെക്രട്ടറി), സയ്യിദ് ത്വാഹ ബാഫഖി സഖാഫി, ഹുസൈന്‍ വാടാനപള്ളി (വൈ. പ്രസി) , സയ്യിദ് ശരീഫ് തങ്ങള്‍, സയ്യിദ് ഇമ്പിച്ചിതങ്ങള്‍ നാദാപുരം (ജോ. സെ), സയ്യിദ് ഇസ്മാഈല്‍ കുരുവമ്പലം (ട്രഷറര്‍).