മുഖ്യമന്ത്രിയുടെ കൂലിത്തല്ലുകാരനാണ് കെ സി ജോസഫെന്ന് വി എസ്

Posted on: March 29, 2014 11:53 am | Last updated: March 29, 2014 at 2:32 pm
SHARE

vs2കോട്ടയം: മന്ത്രി കെ സി ജോസഫ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കൂലിത്തല്ലുകാരനാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. പാമോലിന്‍ കേസിലെ ജഡ്ജിയെ ഓടിക്കാന്‍ മുഖ്യമന്ത്രി ഉപയോഗിച്ച പി സി ജോര്‍ജ് മറ്റൊരു കൂലിത്തല്ലുകാരനാണ്. സലീംരാജ് മുഖ്യമന്ത്രിയുടെ അരുമയാണ്. ഭൂമി തട്ടിപ്പുസംബന്ധിച്ച കോടതിവിധി മുഖ്യമന്ത്രിയുടെ കരണത്ത് കിട്ടിയ അടിയാണെന്നും കോട്ടയം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി മാത്യു ടി തോമസിന്റെ തെരെഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കവെ വി എസ് പറഞ്ഞു.