ബ്രസീലില്‍ വിമാനം അടിയന്തിരമായി ഇറക്കിയത് മുന്‍ചക്രമില്ലാതെ

Posted on: March 29, 2014 11:07 am | Last updated: March 30, 2014 at 11:39 am
SHARE

brazilബ്രസീലിയ: മുന്‍ചക്രമില്ലാത്ത അവിയാന്‍കാ എയര്‍ലൈന്‍സിന്റെ വിമാനം പിന്‍ചക്രമുപയോഗിച്ച് അതിസാഹസികമായി നിലത്തിറക്കി. 49 യാത്രക്കാരുണ്ടായിരുന്ന വിമാനം ബ്രസീലിയ വിമാനത്താവളത്തിലാണ് ഇറക്കിയത്. മുന്‍ചക്രം ഗിയര്‍ ഉപയോഗിച്ച് പുറത്തേക്കെടുക്കാന്‍ കഴിയാതിരുന്നതാണ് പൈലറ്റിന് സാഹസത്തിന് മുതിരേണ്ടിവന്നത്.

വടക്കുകിഴക്കന്‍ ബ്രസീലിയന്‍ നഗരമായ പെട്രോളിനയില്‍ നിന്നുമാണ് വിമാനം ബ്രസീലിയയിലേക്ക് തിരിച്ചത്. നിലത്തിറക്കുമ്പോള്‍ വിമാനത്തിന് തീപിടിക്കാതിരിക്കാന്‍ ഇന്ധനം കുറക്കാന്‍ വിമാനം പലതവണ വായുവില്‍ വട്ടം ചുറ്റിയാണ് നിലത്തിറക്കിയത്.