കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് മഅദനി

Posted on: March 29, 2014 12:03 pm | Last updated: March 30, 2014 at 11:39 am
SHARE

abdunnasar madaniബംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ തന്റെ കേസില്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പി ഡി പി നേതാവ് അബ്ദുന്നാസര്‍ മഅദനി പറഞ്ഞു. തന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി കോടതിക്ക് ബോധ്യപ്പെട്ടു. തന്റെ ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടിട്ടുണ്ടെന്നും മഅദനി പറഞ്ഞു.

സുപ്രീംകോടതി നിര്‍ദേശപ്രകാരം വിദഗ്ധ ചികിത്സക്കായി മഅദനിയെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി. മഅദനിയുടെ അഡ്മിറ്റ് റിപ്പോര്‍ട്ട് തിങ്കളാഴ്ച ഹാജരാക്കാനും കോടതി ഇന്നലെ ഉത്തരവിലുണ്ട്.

മഅദനിക്ക് അസുഖമൊന്നുമില്ല എന്ന് പരിശോധനയില്‍ തെളിഞ്ഞതായി കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിന് എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ കോടതി മഅദനിക്ക് അനുമതി നല്‍കിയിരുന്നു.