കെജരിവാളിന് നേരെ ഹരിയാനയില്‍ കയ്യേറ്റ ശ്രമം

Posted on: March 28, 2014 8:56 pm | Last updated: March 28, 2014 at 8:56 pm
SHARE

kejriwalഹരിയാന: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് നേരെ ഹരിയാനയില്‍ കയ്യേറ്റ ശ്രമം. ഹരിയാനയിലെ ദിവാനിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കെജരിവാളിനെ ആക്രമിക്കാന്‍ ശ്രമം നടന്നത്. അക്രമിയെ ആം ആദ്മി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. തന്നെ റാലിക്കിടെ ഒരാള്‍ കയ്യേറ്റം ചെയ്‌തെന്നും എതിരാളികളുടെ നിരാശയാണ് ഇത്തരം കയ്യേറ്റങ്ങളിലേക്ക് അവരെ പ്രേരിപ്പിക്കുന്നതെന്നും പിന്നീട് കെജ്‌രിവാള്‍ ട്വിറ്ററില്‍ കൂടി പ്രതികരിച്ചു. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അക്രമപാത സ്വീകരിക്കരുതെന്നും അദ്ദേഹം ട്വറ്ററില്‍ രേഖപ്പെടുത്തി.