ബി ജെ പി നേതൃത്വത്തിനെതിരെ മുഖ്താര്‍ അബ്ബാസ് നഖ്‌വി

Posted on: March 28, 2014 8:04 pm | Last updated: March 30, 2014 at 11:39 am
SHARE

abbas naqviന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബി ജെ പിയില്‍ വീണ്ടും പൊട്ടിത്തെറി. മുതിര്‍ന്ന നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്‌വിയാണ് കേന്ദ്ര നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യസഭാംഗവും ജെ ഡി യും നേതാവുമായ ഷാബിര്‍ അലിയെ പാര്‍ട്ടിയിലെടുത്തതാണ് നഖ്‌വിയെ ചൊടിപ്പിച്ചിരിക്കുന്നത്. ഷാബിര്‍ തീവ്രവാദിയായ യാസീന്‍ ഭട്കലിന്റെ സുഹൃത്താണെന്നാണ് നഖ്‌വിയുടെ ആരോപണം. ദാവൂദ് ഇബ്രാഹീമിനും ബി ജെ പി മെമ്പര്‍ഷിപ്പ് നല്‍കുമോയെന്ന് നഖ്‌വി തന്റെ ട്വിറ്റര്‍ പോസ്റ്റില്‍ ചോദിച്ചു.