Connect with us

Gulf

ദിഹാദ് സമാപിച്ചു

Published

|

Last Updated

ദുബൈ: പതിനൊന്നാമത് ദുബൈ ഇന്റര്‍നാഷണല്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് ഡവലപ്‌മെന്റ് സമ്മേളനത്തിനും എക്‌സിബിഷനും സമാപനമായി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വന്‍ സന്ദര്‍ശക സാന്നിധ്യം ഈ വര്‍ഷത്തെ പ്രദര്‍ശനത്തിനുണ്ടായിരുന്നു. ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ക്ക് ആശയ വിനിമയത്തിനും സംയുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാനും പരിപാടി ഹേതുവായി. സ്ത്രീകളും സഹായവും എന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെ പരിപാടികള്‍ നടന്നത്.
ഇന്ത്യയില്‍ നിന്നുള്ള റിലീഫ് ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ(ആര്‍ സി എഫ് ഐ) ഗ്ലോബല്‍ റോഹിങ്കോ സെന്ററുമായി സഹകരണ കരാറില്‍ ഒപ്പിട്ടു. ഇന്ത്യയിലെ റോഹിങ്കന്‍ അഭയാര്‍ഥികളുടെ പുനരധിവാസ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആര്‍ സി എഫ് ഐ യുടെ കീഴില്‍ ഏകോപിപ്പിക്കുന്നതിനാണ് സഹകരണ കരാര്‍ ഒപ്പു വെച്ചത്. പതിറ്റാണ്ടുകളായി വംശീയ ദുരിതങ്ങള്‍ക്ക് പാത്രമായി നിത്യ ജീവിതം ബുദ്ധിമുട്ടിലായ സമൂഹമാണ് മ്യാന്‍മാര്‍(ബര്‍മ)യിലെ അറാകന്‍ പ്രദേശത്ത് കഴിയുന്ന റോഹിങ്കോ വംശം.