Connect with us

International

കാര്‍ട്ടൂണ്‍ സിനിമകള്‍ കുട്ടികളുടെ ബുദ്ധി മരവിപ്പിക്കുമെന്ന് പഠനം

Published

|

Last Updated

വാഷിംഗ്ടണ്‍: കാര്‍ട്ടൂണ്‍ സിനിമകള്‍ കുട്ടികളുടെ ബുദ്ധി മുരടിക്കാന്‍ കാരണമാകുമെന്ന് പഠനം. ടൊറന്‍്‌റാേ യൂനിവേഴ്‌സിറ്റിയിലെ അപ്ലയ്ഡ് സൈക്കോളജി ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് വിഭാഗം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മിക്കിമൗസ്, ടോം ആന്റ് ജെറി പോലുള്ള മൃഗങ്ങള്‍ സംസാരിക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണുകള്‍ കുട്ടികളെ മന്ദബുദ്ധികളാക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ മൃഗങ്ങള്‍ സംസാരിക്കുന്നില്ല എന്നത് തന്നെ ഇതിന് കാരണമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെയാണ് കാര്‍ട്ടൂണുകള്‍ കൂടുതല്‍ ദോഷകരമായി ബാധിക്കുകയെന്നും പഠനത്തില്‍ പറയുന്നു.

അഞ്ച് വയസ്സില്‍ താഴെയുള്ള ആയിരക്കണക്കിന് കുട്ടികളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്.