ഡി വൈ എഫ് ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

Posted on: March 28, 2014 5:57 pm | Last updated: March 28, 2014 at 5:57 pm
SHARE

dyfiതിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍, മുഖയമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് തകര്‍ത്ത് അകത്ത് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

മുഖയമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമി തട്ടിപ്പ് കേസ് സി ബി ഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസ് പരിഗണിച്ച കോടതി മുഖ്യമന്ത്രിയുടെ ഓഫീസിനെ രൂക്ഷമായി വിര്‍മശിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാണ് ഡി വൈ എഫ് ഐയുടെ ആവശ്യം.