മൈക്രോസോഫ്റ്റ് ഓഫീസ് ഐഫോണിലും ആന്‍ഡ്രോയിഡിലും സൗജന്യം

Posted on: March 28, 2014 4:57 pm | Last updated: March 28, 2014 at 4:57 pm
SHARE

office mobileന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന മൈക്രോസോഫ്റ്റിന്റെ ഓഫീസ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ്രോയിഡിലും ഐഫോണിലും ഇനി സൗജന്യമായി ലഭ്യമാകും. കഴിഞ്ഞ വര്‍ഷമാണ് എം എസ് ഓഫീസിന്റെ ആന്‍ഡ്രോയിഡ്, ഐഫോണ്‍ വെര്‍ഷനുകള്‍ പുറത്തിറങ്ങിയത്.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഓഫീസ് സൗജന്യമായി നല്‍കുന്നതെന്നും ബിസിനസ് ആവശ്യത്തിന് പണം നല്‍കണമെന്നും മൈക്രോസോഫ്റ്റ് അറയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് നിയന്ത്രിക്കുക പ്രയാസമാണെന്ന് ടെക്‌നോളജി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു