മോഡിക്കെതിരെ ഭീഷണി സ്വരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ കേസ്

Posted on: March 28, 2014 4:46 pm | Last updated: March 28, 2014 at 4:46 pm
SHARE

congress candidate against modiലക്നൗ: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്കെതിരെ ഭീഷണി സ്വരത്തില്‍ പ്രസംഗിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ കേസെടുത്തു. ഉത്തര്‍ പ്രദേശിലെ സഹരണ്‍പൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഇമ്രാന്‍ മസൂദാണ് മോഡിയെ തുണ്ടം തുണ്ടമാക്കുമെന്ന് ഭീഷണി മുഴക്കിയത്. പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പോലീസ് മസാദിനെതിരെ കേസെടുക്കുകയായിരുന്നു.

ഉത്തര്‍പ്രദേശല്ല ഗുജറാത്ത്. ഗുജറാത്തില്‍ നാല് ശതമാനം മുസ്ലീങ്ങള്‍ മാത്രമാണുള്ളത്. എന്നാല്‍ , ഉത്തര്‍പ്രദേശില്‍ 22 ശതമാനം മുസ്ലീങ്ങളുണ്ട്. മോഡിക്കെതിരെ എങ്ങനെ പോരാടണമെന്ന് എനിക്കറിയാം. മോഡിയെ ഞാന്‍ തുണ്ടം തുണ്ടമാക്കും- ഇതായിരുന്നു ഒരു പൊതുയോഗത്തില്‍ മസൂദിന്റെ പ്രസംഗം. എന്നാല്‍ ഇത് പഴയ വീഡിയോ ആണെന്നും മോഡിയെ പാഠം പഠിപ്പിക്കുമെന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും മസൂദ് വിശദീകരിച്ചു. ഗുജറാത്ത് വംശഹത്യയില്‍ മോഡി മാപ്പ് പറയാതായ പ്രസംഗത്തിന്റെ പേരില്‍ താനും മാപ്പ് പറയില്ലെന്നും മസൂദ് വ്യക്തമാക്കിയിട്ടുണ്ട്.