റായ്ബറേലിയില്‍ സോണിയക്കെതിരെ മത്സരിക്കില്ല: ഉമാഭാരതി

Posted on: March 28, 2014 4:43 pm | Last updated: March 28, 2014 at 4:43 pm
SHARE

umabharathiന്യൂഡല്‍ഹി: സോണിയാ ഗാന്ധിക്കെതിരെ റായ്ബറേലിയില്‍ മത്സരിക്കില്ലെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് ഉമാഭാരതി. പാര്‍ട്ടി പറയുന്നത് അനുസരിക്കുമെങ്കിലും തല്‍ക്കാലം ഝാന്‍സിയില്‍ നിന്ന് മാറില്ലെന്നും അവര്‍ വ്യക്തമാക്കി.

സോണിയക്കെതിരെ, മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രികൂടിയായ ഉമാഭാരതി മത്സരിക്കണമന്ന് ബി ജെ പിയില്‍ ആവശ്യമുയര്‍ന്നിരുന്നു.