വ്യോമസേനാ വിമാനം തകര്‍ന്നുവീണ് മലയാളിയടക്കം അഞ്ച് മരണം

Posted on: March 28, 2014 3:08 pm | Last updated: March 28, 2014 at 5:19 pm
SHARE
airforce c-130 plane
ഇന്ത്യന്‍ വ്യോമസേനയുടെ സി -130 വിമാനങ്ങളില്‍ ഒന്ന് – ഫയല്‍ ചിത്രം

ഗ്വാളിയോര്‍: ഇന്ത്യന്‍ വ്യോമസേനയുടെ പുതിയ സി -130 വിമാനം തകര്‍ന്നുവീണ് മലയാളി സെെനികന്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ മരിച്ചു. മധ്യപ്രദേശിലെ ഗോളിയോറിന് സമിപമാണ് വിമാനം തകര്‍ന്നുവീണത്. പതിവ് പരിശീലന പറക്കലിനായി ആഗ്രയില്‍ നിന്ന് പറന്നുയര്‍ന്നതായിരുന്നു വിമാനം. ചേര്‍ത്തല സ്വദേശി രാജി നായര്‍ (35) ആണ് മരിച്ച മലയാളി. വിംഗ് കമാന്‍ഡറായ രാജി നായര്‍ ഗാസിയാബാദിലാണ് ജോലി ചെയ്തിരുന്നത്.

ഇന്ത്യന്‍ വ്യോമസേനയുടെ ഏറ്റവും വലിയ സൈനിക വിമാനങ്ങളില്‍ ഒന്നാണ് C-130. സൂപ്പര്‍ ഹെര്‍ക്കുലസ് എന്നാണ് ഇവ അറിയപ്പെടുന്നത്. നാല് വര്‍ഷം മുമ്പാണ് അമേരിക്കയില്‍ നിന്ന് ആറായിരം കോടി രൂപക്ക് ഇന്ത്യ ആറ് C-130 വിമാനങ്ങള്‍ വാങ്ങിയത്.

പ്രത്യേക ദൗത്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന ഈ യാത്രാവിമാനം കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ഉപയോഗിച്ചിരുന്നു. ഉത്തരാഖണ്ഡ് പ്രളയത്തെ തുടര്‍ന്നുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ചെെന അതിര്‍ത്തിയിലെ ദൗളത് ബേഗ് ഓള്‍ഡിയില്‍ ലാന്‍ഡ് ചെയ്യുന്നതിനും വിമാനം ഉപയോഗിച്ചിരുന്നു.