Connect with us

Kerala

സലീം രാജിന്റെ ഭൂമി തട്ടിപ്പ് സി ബി ഐക്ക്; മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Published

|

Last Updated

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ് പ്രതിയായ ഭൂമിതട്ടിപ്പ് കേസ് സി ബി ഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഒന്‍പത് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് ഹാറൂന്‍ അല്‍ റഷീദ് ഉത്തരവിട്ടു. കളമശ്ശേരി, കടകംപള്ളി കേസുകളില്‍ തട്ടിപ്പിനിരയായവര്‍ നല്‍കിയ ഹരജികളിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. ഓഫീസ് കാര്യങ്ങളില്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വമുണ്ടെന്ന് പറഞ്ഞ കോടതി പേഴ്‌സണല്‍ സ്റ്റാഫിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ജാഗ്രത കാണിച്ചില്ലെന്ന് കുറ്റപ്പെട്ടുത്തി. ഭൂമിതട്ടിപ്പ് കേസ് സംബന്ധിച്ച് മുഴുവന്‍ ഫയലുകളും സി ബി ഐക്ക് കൈമാറണം. സംസ്ഥാനത്തെ വിജിലന്‍സ് ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ അന്വേഷണം തൃപ്തികരിമല്ല. കേസിലെ ഉന്നതതല ഗൂഢാലോചനയും തെളിവ് നശിപ്പിക്കലും വ്യക്തമായി. സലീംരാജ് അധികാര ദുര്‍വിനിയോഗം നടത്തിയെന്നും കോടതി നിരീക്ഷിച്ചു.