വി എസ് നിലപാട് മാറ്റിയാലും കേരളീയ സമൂഹം നിലപാട് മാറ്റുകയില്ല: ഉമ്മന്‍ചാണ്ടി

Posted on: March 28, 2014 9:33 am | Last updated: March 28, 2014 at 9:33 am
SHARE

തിരൂരങ്ങാടി: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തന്നെ വിജയം ഉറപ്പാക്കുന്ന മണ്ഡലങ്ങളും പ്രചാരണത്തിലൂടെ വിജയം നേടുന്ന മണ്ഡലങ്ങളും പോളിംഗ് ശതമാനം വര്‍ധിക്കുന്നതിലൂടെ വിജയിക്കുന്ന മണ്ഡലങ്ങളും കേരളത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലൂടെ തന്നെ യു ഡി എഫ് വിജയിക്കുന്നതാണ് പതിവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചു.
ചെമ്മാട് നടന്ന ഇ ടി മുഹമ്മദ് ബശീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ടി പി കൊലപാതകത്തില്‍ വി എസ് അച്യുതാനന്ദന്‍ എടുത്ത നിലപാടാണ് അദ്ദേഹത്തിന് കേരളീയ സമൂഹത്തില്‍ സ്വീകാര്യത നേടിക്കൊടുത്തത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം നിലപാട് മാറ്റിയതിലൂടെ അതില്ലാതായിരിക്കുന്നു. വി എസ് നിലപാട് മാറ്റിയാലും കേരളീയ സമൂഹം നിലപാട് മാറ്റുകയില്ല.
വിഎസിന്റെ കയ്യില്‍ നിന്നും കൈവിട്ടുപോയ കല്ലാണ് ടി പി വിഷയം. സി പി എം തെറ്റുകള്‍ തിരുത്താന്‍ തയ്യാറല്ല. അക്രമം രാഷ്ട്രീയം തുടരുകയാണവര്‍, അതിനുള്ള തിരിച്ചടിയായിരിക്കും ഈ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് ലഭിക്കുക എന്നും അദ്ദേഹം പറഞ്ഞു. മന്ത്രി പി കെ അബ്ദുര്‍റബ്ബ്, വിടി ബല്‍റാം എംഎല്‍ എ, പി എം എ സലാം, എംഎന്‍ കുഞ്ഞിമുഹമ്മദ് ഹാജി, ഇ മുഹമ്മദ് കുഞ്ഞി, ഇ ടി മുഹമ്മദ് ബശീര്‍, പിടി അജയ്‌മോഹന്‍ പ്രസംഗിച്ചു.