ജമ്മു കശ്മീരില്‍ തീവ്രവാദി ആക്രമണം: ഒരാള്‍ മരിച്ചു

Posted on: March 28, 2014 9:24 am | Last updated: March 29, 2014 at 1:39 pm
SHARE

1235233_637042939698741_1590302721_nജമ്മു കശ്മീരിലെ കത്‌വയില്‍ തീവ്രവാദി ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സമീപത്തുള്ള പട്ടാള ക്യാമ്പ് ലക്ഷ്യമാക്കി യൂണിഫോമിലെത്തിയ തീവ്രവാദികള്‍ വഴിയരികില്‍ കണ്ട കാറ് പിടിച്ചെടുത്ത് യാത്രക്കാര്‍ക്കെതിരെ നിറയൊഴിക്കുകയായിരുന്നു.

രാവിലെമുതല്‍ പോലീസും പട്ടാളവും ഇവരെ പിന്‍തുടര്‍ന്നുവരികയായിരുന്നു. ജംഗോല്‍ട്ടെയിലെ സൈനിക ക്യാമ്പില്‍ ഒളിച്ച തീവ്രവാദികള്‍ വീണ്ടും സൈനികര്‍ക്കുനേരെ വെടിവെയ്പ് നടത്തി. ഒരു സൈനികന് പരിക്കേറ്റു. സമീപകാലത്ത് നുഴഞ്ഞുകയറിയവാരാകാം തീവ്രവാദികളെന്നാണ് പോലീസ് സംശയിക്കുന്നത്.