മിഷന്‍ 2014 പ്രവര്‍ത്തന പദ്ധതികള്‍ സജീവമാകുന്നു

Posted on: March 28, 2014 7:49 am | Last updated: March 28, 2014 at 7:49 am
SHARE

ഉദുമ: എസ് വൈ എസ് ഉദുമ സോണ്‍ കൗണ്‍സില്‍ യോഗം നാളെ നടക്കും. ഉച്ചക്ക് രണ്ടുമണിക്ക് ദേളി സഅദിയ്യ കാമ്പസില്‍ സോണ്‍ പ്രസിഡന്റ് പാറപ്പള്ളി ഇസ്മാഈല്‍ സഅദിയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി പ്രവര്‍ത്തന പദ്ധതി അവതരിപ്പിക്കും.
മിഷന്‍ 2014ന്റെ ഭാഗമായുള്ള ഹെല്‍ത്ത് സ്‌കൂള്‍, ഫാമിലി സ്‌കൂള്‍, സാന്ത്വനം ക്ലബ്, വളണ്ടിയര്‍ വിംഗ്, ബ്ലഡ് ബാങ്ക്, പ്രീ മാരിറ്റല്‍ മീറ്റ്, സഹോദരീ സംഗമം, തൊഴിലാളി സംഗമം, ബുക്ക് ഷോപ്പ്, സൗജന്യ മെഡിക്കല്‍ ക്യാമ്പ്, സൗജന്യ മെഡിക്കല്‍ സ്റ്റോര്‍, മെഡിക്കല്‍ കാര്‍ഡ് വിതരണം തുടങ്ങിയ പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കും.
യൗവ്വനം നാടിനെ നിര്‍മിക്കുന്നു എന്ന പ്രമേയത്തില്‍ നടക്കുന്ന യൂത്ത് സോണ്‍ കോണ്‍ഫറന്‍സിന്റെ പ്രഖ്യാപന പ്രവര്‍ത്തനങ്ങള്‍ക്ക് കൗണ്‍സിലില്‍ രൂപരേഖയാകും. ചര്‍ച്ചകള്‍ക്ക് ജില്ലാ സംഘടനാകാര്യ സെക്രട്ടറി അശ്‌റഫ് കരിപ്പൊടി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, സോണ്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സൈനി, സുലൈമാന്‍ മുസ്‌ലിയാര്‍ പടുപ്പ്, സി പി അബ്ദുല്ല ഹാജി, കണ്ണംകുളം മുഹമ്മദ് ഹാജി, ബി എ ശാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.