വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച പരാതിയില്‍ അധ്യാപകനെതിരെ കേസ്

Posted on: March 28, 2014 7:34 am | Last updated: March 28, 2014 at 7:34 am
SHARE

CHILD RAPE NEWകാസര്‍കോട്: വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകനെതിരെ പോലീസ് കേസെടുത്തു. നീര്‍ച്ചാല്‍ സ്വദേശിയായ ബാലമുരളി(27)ക്കെതിരെയാണ് ടൗണ്‍ പോലീസ് കേസ് എടുത്തത്. ഇയാളെ കണ്ടെത്താന്‍ പ്രിന്‍സിപ്പല്‍ എസ് ഐ. ടി ഉത്തംദാസിന്റെ നേതൃത്വത്തില്‍ വീട്ടിലും ഭാര്യഗൃഹത്തിലും റെയ്ഡ് നടത്തി. എന്നാല്‍ ഇയാലെ കണ്ടെത്താനായില്ല. ചൈല്‍ഡ് ലൈന്‍ കോ ഓര്‍ഡിനേറ്റര്‍ എം ഉദയകുമാര്‍ നല്‍കിയ പരാതിയിലാണ് കേസ്. ഗൃഹ്യ ഭാഗങ്ങളിലും മറ്റും വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മൂന്ന് വിദ്യാര്‍ഥിനികള്‍ അധ്യാപികയോട് പീഡന കാര്യം പറയുകയായിരുന്നു. സംഭവം ബോധ്യപ്പെട്ട അധ്യാപിക സ്‌കൂള്‍ അധികൃതരെ വിവരം അറിയിക്കുകയും അവര്‍ ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ സ്‌കൂളിലെത്തി വിദ്യാര്‍ഥിനികളെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തായത്. കമ്പ്യൂട്ടര്‍ റൂമിലും മറ്റും കൊണ്ടുപോയി അധ്യാപകന്‍ പീഡിപ്പിക്കുകയായിരുന്നു. ഏഴോളം വിദ്യാര്‍ഥിനികള്‍ പീഡനത്തിനിരയായിയെന്നാണ് സൂചന.