പ്രൊഫ. ടിജെ ജോസഫ് ജോലിയില്‍ തിരികെ പ്രവേശിച്ചു

Posted on: March 28, 2014 7:32 am | Last updated: March 29, 2014 at 1:39 pm
SHARE

tj joseph

കോതമംഗലം: ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നിന്നും പുറത്താക്കപ്പെട്ട പ്രൊഫ. ടി.ജെ. ജോസഫ് തിരികെ ജോലിയില്‍ പ്രവേശിച്ചു. ജോലിയില്‍ തിരികെ പ്രവേശിക്കാനായതില്‍ ആശ്വാസമുണ്ടെന്നും വിഎസ് അച്യുതാനന്ദന്‍ അടക്കം നിരവധി പേര്‍ തന്നെ സഹായിച്ചുവെന്നും ജോസഫ് പറഞ്ഞു. ഒരു മാസം മുന്‍പായിരുന്നെങ്കില്‍ തനിക്ക് തന്റെ ഭാര്യയെ നഷ്ടപ്പെടില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോളേജിനകത്തേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് കോളേജ് അധികൃതര്‍ പ്രവേശനം നിഷേധിച്ചു. ഇന്നലെയാണ് പ്രൊഫ. ടി.ജെ. ജോസഫിന് നിയമന ഉത്തരവ് കൈമാറിയത്. കോളേജ് മാനേജ്‌മെന്റിന്റെ പ്രതിനിധി ഇന്നലെ വൈകിട്ടോടെ വീട്ടിലെത്തിയാണ് പ്രൊഫ ജോസഫിന് കോളേജിലേക്ക് തിരികെ പ്രവേശനം നല്‍കിക്കൊണ്ടുള്ള ഉത്തരവ് കൈമാറിയത്. ഈ മാസം 31ന് പ്രൊഫ. ജോസഫ് വിരമിക്കും.