Connect with us

Gulf

പരിശോധനക്കായി സഞ്ചരിക്കുന്ന ലബോറട്ടറിയുമായി ദുബൈ കസ്റ്റംസ്

Published

|

Last Updated

ദുബൈ: ദുബൈ തീരങ്ങളിലെത്തുന്ന ചരക്കുകപ്പലുകളിലെ സാധനങ്ങള്‍ ശാസ്ത്രീയമായി പരിശോധിക്കാന്‍ സഞ്ചരിക്കുന്ന ലബോറട്ടറി പ്രവര്‍ത്തിപ്പിക്കുമെന്ന് ദുബൈ കസ്റ്റംസ് അധികൃതര്‍. നിരോധിക്കപ്പെട്ടതോ രാജ്യത്തേക്ക് ഒളിച്ചുകടത്താന്‍ ശ്രമിക്കുന്നതോ ആയ എന്ത് സാധനവും സാമ്പിളെടുത്ത് ലബോറട്ടറിയില്‍ പരിശോധിക്കുന്നതിനു പകരം കപ്പലില്‍ വെച്ചു തന്നെ കണ്ടുപിടിക്കാന്‍ സഹായിക്കുന്നതാണ് പുതിയ സഞ്ചരിക്കുന്ന ലാബ്.
ഈ സൗകര്യാര്‍ഥം പുതിയതായി രംഗത്തിറക്കുന്ന സഞ്ചരിക്കുന്ന ലാബ് കരയിലും കടലിലും ഒരേപോലെ ഓടിക്കാന്‍ കഴിയും. പൂര്‍ണമായി സോളാര്‍ പവറില്‍ പ്രവര്‍ത്തിക്കുന്നതാണിതെന്ന പ്രത്യേകത കൂടി ഈ സഞ്ചിരിക്കുന്ന ലാബിനുണ്ട്.
ഉടന്‍ തന്നെ ഇത് പ്രവര്‍ത്തനമാരംഭിക്കുമെന്ന് ദുബൈ കസ്റ്റംസ് ഡയറക്ടര്‍ അഹ്മദ് മഹ്ബൂബ് മുസബഹ് പറഞ്ഞു. 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുന്ന ഈ ലാബില്‍ വിവിധ പരിശോധനകള്‍ക്കുള്ള ഏറ്റവും പുതിയ 10 സംവിധാനങ്ങള്‍ സജ്ജീകരിക്കും. പൂര്‍ണമായും പരിസ്ഥിതിയോട് ഇണങ്ങുന്നതായിരിക്കുമെന്നും അഹ്മദ് മഹ്ബൂബ് വ്യക്തമാക്കി.

Latest