97 പന്തില്‍ 109; സെവാഗിന് മരുഭൂമിയില്‍ സെഞ്ച്വറി പൂത്തു

Posted on: March 27, 2014 5:49 pm | Last updated: March 27, 2014 at 6:20 pm
SHARE

sehwag1അബൂദബി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും പുറത്തിരിക്കുന്ന വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗിന് കൗണ്ടി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ സെഞ്ച്വറി. അബൂദബിയില്‍ മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബിനുവേണ്ടി (എം സി സി) 97 പന്തില്‍ 109 റണ്‍സാണ് സെവാഗ് നേടിയത്. രണ്ടു വര്‍ഷത്തിനുശേഷമാണ് സെവാഗ് സെഞ്ച്വറി നേടുന്നത്. ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ സെവാഗിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ മത്സരത്തില്‍ ആറു വിക്കറ്റിന് എം സി സി ജയിച്ചു.

18 ബൗണ്ടറികളും ഒരു സിക്‌സറുമടങ്ങുന്നതാണ് 35കാരനായ സെവാഗിന്റെ ഇന്നിംഗ്‌സ്. സമിത് പട്ടേലിനൊപ്പം (48 നോട്ടൗട്ട്) ആണ് സെവാഗ് മികച്ച ഇന്നിംഗ്‌സ് കാഴ്ചവെച്ചത്.