ചെറുകിട കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ നല്‍കുമെന്ന് സി പി ഐ പ്രകടനപത്രിക

Posted on: March 27, 2014 5:16 pm | Last updated: March 28, 2014 at 7:25 am
SHARE

cpiന്യൂഡല്‍ഹി: ലോക്‌സഭാ തെരെഞ്ഞെടുപ്പിനുള്ള തങ്ങളുടെ പ്രകടനപത്രിക സി പി ഐ പുറത്തിറക്കി. ചെറുകിട കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ വാഗ്ദാനം ചെയ്യുന്ന പ്രകടനപത്രികയില്‍ കസ്തൂരി റിപ്പോര്‍ട്ടിനെക്കുറിച്ച് പരാമര്‍ശമില്ല. തെരെഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിനെയോ ബി ജെ പിയെയോ പിന്തുണക്കില്ലെന്നും പ്രകടനപത്രികയില്‍ പറയുന്നു. പിന്നാക്ക സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കും, രണ്ട് രൂപ നിരക്കില്‍ 35 കിലോ അരി, ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കില്ല, എല്ലാ ഭാഷകളെയും ദേശീയ ഭാഷയാക്കും എന്നിവയാണ് മറ്റു ചില വാഗ്ദാനങ്ങള്‍.