Connect with us

International

മലേഷ്യന്‍ വിമാനം: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 300 അവശിഷ്ടങ്ങള്‍ കൂടി കണ്ടു

Published

|

Last Updated

ക്വാലാലപംപൂര്‍: മലേഷ്യന്‍ വിമാനം തകര്‍ന്നുവീണുവെന്ന് കരുതപ്പെടുന്ന ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 300 അവശിഷ്ടങ്ങള്‍ ഒഴുകിനടക്കുന്നതായി തായ്‌ലന്‍്‌റ ഉപഗ്രഹ ചിത്രത്തില്‍ തെളിഞ്ഞു. രണ്ട് മുതല്‍ 15 മീറ്റര്‍ വരെ വലുപ്പമുള്ള വസ്തുക്കളാണ് വിമാനത്തിനായി തിരച്ചില്‍ നടക്കുന്നതിന് സമിപപ്രദേശത്തായി ഒഴുകി നടക്കുന്നതായി കണ്ടെത്തിയത്. ഇത് MH370 വിമാനത്തിന്റെത് ആകാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ അമേരിക്കയുടെയും, ആസ്‌ത്രേലിയയുടെയും ചൈനയുടെയും ഫ്രാന്‍സിന്റെയും സാറ്റലൈറ്റുകള്‍ അവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ ഈ മേഖലയില്‍ കണ്ടെത്തിയിരുന്നു.

അതിനിടെ, പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഇന്നത്തെ തിരച്ചില്‍ നിര്‍ത്തിവെച്ചു. തിരച്ചില്‍ നിര്‍ത്തി മണിക്കൂറുകള്‍ക്കകമാണ് തായ് ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്തുവന്നത്.

malasian air - thai satelite

തായ്ലാന്റ് പുറത്തുവിട്ട ചിത്രം

 

---- facebook comment plugin here -----

Latest