അഭിഭാഷക കമ്മീഷനും പോലീസും തമ്മില്‍ വാക്കേറ്റം

Posted on: March 27, 2014 4:31 pm | Last updated: March 28, 2014 at 7:25 am
SHARE

കുമളി: ലോകായുക്തയുടെ നിര്‍ദേശപ്രകാരം ക്രിമിനല്‍ കേസില്‍ തെളിവെടുപ്പിനെത്തിയ അഭിഭാഷക കമ്മീഷന്‍ അംഗങ്ങളും പോലീസും തമ്മില്‍ കുമളി പോലീസ് സ്‌റ്റേഷനില്‍ വാക്കേറ്റമുണ്ടായി. സ്‌റ്റേഷനില്‍ അതിക്രമിച്ചുകയറി എസ് ഐ ഉള്‍പ്പടെയുള്ളവരെ മര്‍ദിച്ചു എന്നാരോപിച്ച് അഭിഭാഷകര്‍ക്കെതിരെ പോലീസ് കേസെടുത്തു. തങ്ങളെ മര്‍ദിച്ചു എന്ന് അഭിഭാഷകരും ആരോപിച്ചു. നാല് പോലീസുകാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. തിരുവനന്തപുരത്തുനിന്നാണ് അഭിഭാഷകര്‍ എത്തിയത്.