സംവിധായകന്‍ പി രാംദാസ് അന്തരിച്ചു

Posted on: March 27, 2014 11:23 am | Last updated: March 27, 2014 at 3:13 pm
SHARE

ramdasകോട്ടയം: ന്യൂസ് പേപ്പര്‍ ബോയ് എന്ന ഒറ്റ സിനിമ കൊണ്ട് മലയാള സിനിമാ മനസ്സില്‍ ഇടം നേടിയ പി രാംദാസ് അന്തരിച്ചു. ഈ സിനിമയിലൂടെയാണ് മലയാളം ആദ്യമായി നിയോറിയലിസത്തിന്റെ സൗന്ദര്യം ആസ്വദിച്ചത്.

തൃശൂരിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികളുടെ ചിന്തയില്‍ നിന്നാണ് ന്യൂസ്‌പേപ്പര്‍ ബോയ് എന്ന ചലചിത്രത്തിന്റെ തുടക്കം. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളായ വി ശാന്താറാം, അമിയ ചക്രവര്‍ത്തി എന്നിവരില്‍ നിന്നും സ്വാധീനമുള്‍ക്കൊണ്ടാണ് രാംദാസ് തന്റെ സിനിമ നിര്‍മിച്ചത്. അതുവരെയുണ്ടായിരുന്ന നടപ്പുരീതികളില്‍ നിന്ന് ഒരു മാറിനടത്തമായിരുന്നു ന്യൂസ്‌പേപ്പര്‍ ബോയിയിലൂടെ രാംദാസ് ചെയ്തത്. പിന്നീട് പല സംവിധായകന്‍മാരും രാംദാസിനെ പിന്‍പറ്റി സിനിമകളുണ്ടാക്കി.