ദേവീന്ദര്‍സിംഗ് ഭുള്ളര്‍ക്ക് വധശിക്ഷ നല്‍കേണ്ടെന്ന് കേന്ദ്രം

Posted on: March 27, 2014 2:39 pm | Last updated: March 28, 2014 at 7:25 am
SHARE

Bhullar_20130412ന്യൂഡല്‍ഹി: ദയാഹര്‍ജിയില്‍ തീര്‍പ്പുകാത്ത് തടവില്‍ കഴിയുന്ന ഖാലിസ്ഥാന്‍ തീവ്രവാദി ദേവീന്ദര്‍പാല്‍ സിംഗ് ഭുള്ളറിന് വധശിക്ഷ നല്‍കേണ്ടെന്നും ശിക്ഷ ജീവപര്യന്തമാക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.ദയാ ഹര്‍ജി തീര്‍പ്പാവാന്‍ 18 വര്‍ഷത്തെ താമസമാണുണ്ടായതെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. തന്റെ മാനസികാവസ്ഥ പരിഗണിച്ച് വധശിക്ഷ ഇളവുചെയ്ത് ശിക്ഷ ജീവപര്യന്തമാക്കണമെന്ന് ഭുള്ളര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഭുള്ളറിന്റെ ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ നിലപാട് സുപ്രീംകോടതി ആരാഞ്ഞിരുന്നു.

1993 സെപ്തംബര്‍ 11ന് ന്യൂഡല്‍ഹിയിലെ യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനത്തിന് സമീപം നടന്ന കാര്‍ ബോംബ് സ്‌ഫോടനം നടത്തിയതിനാണ് ഭുള്ളറെ വധശിക്ഷക്ക് വിധിച്ചത്. സ്‌ഫോടനത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടിരുന്നു.