അവാര്‍ഡ് ജേതാവിനെ അഭിനന്ദിച്ചു

Posted on: March 27, 2014 1:29 pm | Last updated: March 27, 2014 at 1:29 pm
SHARE

സലാല: ഗള്‍ഫിലെ ജീവ കാരുണ്യ പ്രവര്‍ത്തകര്‍ക്ക് ‘മീഡിയ വണ്‍’ ചാനല്‍ നല്‍കുന്ന അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ട സലാലയിലെ സാമൂഹിക പ്രവര്‍ത്തകന്‍ കെ എസ് മുഹമ്മദലിയെ കെ എം സി സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് വി എ അബ്ദുല്‍ അസീസ് ഹാജി എന്നിവര്‍ അഭിനന്ദിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് കെ എം സി സി പിന്തുണ നല്‍കുന്നതായും പ്രസിഡന്റ് അറിയിച്ചു. നേരത്തെ കെ എം സി സി മുഹമ്മദലിയെ ആദരിച്ചിരുന്നു. പ്രവാസികള്‍ക്കായി പ്രവര്‍ത്തിക്കുന്ന കെ എം സി സി ക്ക് ഇനിയും ഒട്ടേറെ നിര്‍വഹിക്കാനുണ്ടെന്നു മുഹമ്മദലി സൂചിപ്പിച്ചു. അസ്‌ലം കിഴൂര്‍, നാസര്‍ കമൂന എന്നിവരും സംബന്ധിച്ചു.