വീരേന്ദ്രകുമാര്‍ പട്ടാമ്പിയിലും എം ബി രാജേഷ് പാലക്കാട്ടും പര്യടനം നടത്തി

Posted on: March 27, 2014 1:09 pm | Last updated: March 27, 2014 at 1:09 pm
SHARE

പട്ടാമ്പി: യു ഡി എഫ്. സ്ഥാനാര്‍ത്ഥി എം പി വീരേന്ദ്രകുമാര്‍ ഇന്നലെ പട്ടാമ്പിയിലെ 65 കേന്ദ്രങ്ങളില്‍ പര്യടനം നടത്തി.
വിളയൂര്‍ പഞ്ചായത്തിലെ സ്വീകരണ കേന്ദ്രത്തിലെത്തിയപ്പോള്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നു മണിയായിരുന്നു. അപ്പോഴാണ് സ്ഥാനാര്‍ഥിക്ക് ചിഹ്നം ലഭിച്ച സന്ദേശം ലഭിച്ചത്. കൈയ്യില്ലാതെ മോതിരമില്ല കൈവിരലിലെ മോതിരമാണ് നമ്മുടെ ചിഹ്നമെന്ന് സി പി മുഹമ്മദ് എം എല്‍ എ വിളിച്ചപ്പോള്‍ അണികള്‍ ആവേശത്തോടെ അതേറ്റുവിളിച്ചു.
കെ പി സി സി നിര്‍വാഹകസമിതിയംഗം ആര്‍ ചെല്ലമ്മ, സരസമ്മ നായര്‍, എസ ജെ ഡി പാര്‍ലമെന്റ് ബോര്‍ഡ് ചെയര്‍മാന്‍ ചാരുപാറ രവി, എ കെ അയൂബ്, കെ കെ ഹംസ, യൂജിന്‍ മൊറാലി, അഡ്വ. ജോര്‍ജ് പോത്തന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
കമ്മുകുട്ടി ഇടത്തോള്‍, ഇബ്രാഹിം ഹാജി, ടി.പി ഷാജി, പി ടി മുഹമ്മദ്, ഷാജി, ഇ വി ഇബ്രാഹിം, ഇ ടി ഉമ്മര്‍, എം രാധാകൃഷ്ണന്‍, ബി ടി മുഹമ്മദ് കുട്ടി ഹാജി, എം ടി മുഹമ്മദാലി, വി ഹുസൈന്‍ കുട്ടി, എം എ സമദ്, വി അഹമ്മദ് കുഞ്ഞ്, കെ സി സല്‍മാന്‍, ഇബ്രാഹിം കുട്ടി, ഗോപിനാഥന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു. ഇന്ന് ഷൊര്‍ണൂര്‍ മണ്ഡലത്തിലാണ് സ്ഥാനാര്‍ത്ഥി പര്യടനം.
പാലക്കാട്: പാലക്കാട് ലോക്‌സഭാ മണ്ഡലം എല്‍ ഡി എഫ് എം ബി രാജേഷിന്റെ സ്ഥാനാര്‍ഥിയുടെ പര്യടനം കിണാശേരി പിപികെ വായനശാലയില്‍ നിന്നാണ് സ്വീകരണമാരംഭിച്ചത്.—
കിണാശേരി മൊക്ക്, കണ്ണാടി വടക്കുമുറി, പുളിയപ്പന്‍തൊടിക, കാടംതൊടി, ആലാംതോട്, പാറയ്ക്കല്‍, പൂടൂര്‍, മോഴിപുലം, പിരായിരി, മേപ്പറമ്പ്, കള്ളിക്കാട്, ഇ എം എസ് നഗര്‍ വെണ്ണക്കര, മോനംകാവ്, തോട്ടുപാലം, ചിറക്കാട്, കല്‍മണ്ഡപം, മാങ്കാവ്, പുത്തൂര്‍, ശേഖരീപുരം, മാട്ടുമന്ത എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം സ്വീകരണം രാത്രിയില്‍ തോണിപാളയത്ത് സമാപിച്ചു.
സി ഐ ടി യു അഖിലേന്ത്യാ സെക്രട്ടറി കെ കെ ദിവാകരന്‍, എം എസ് സ്‌കറിയാ, എം നാരായണന്‍ എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു.—