ധോണി കുറ്റക്കാരനെന്ന് സാല്‍വേ

Posted on: March 27, 2014 12:34 pm | Last updated: March 28, 2014 at 7:25 am
SHARE

sssssന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെപ്പിനെ കുറിച്ച് തെറ്റായ മൊഴി നല്‍കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്‌സിംഗ് ധോണി കുറ്റക്കാരനെന്ന് ഹരീഷ് സാല്‍വെ. ഐപിഎല്‍ വാതുവെപ്പുകേസ് സംബന്ധിച്ച വാദം നടക്കുന്നതിനിടെയാണ് ഹരജിക്കാര്‍ക്കായി ഹാജറായ സാല്‍വെ ധോണിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ബിസിസിഐ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ സിമന്റ്‌സിന്റെ ജോലിക്കാരനാണ് ധോണിയെന്നും അതിനാല്‍ തന്നെ പ്രത്യേക താല്‍പര്യങ്ങളുണ്ടാകുമെന്നും സാല്‍വെ വാദത്തിനിടെ ചൂണ്ടിക്കാട്ടി. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന് വേണ്ടിയാണ് ഹരീഷ് സാല്‍വെ ഹാജറായത്.