കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: പ്രതികള്‍ മുങ്ങിയെന്ന് ഡിആര്‍ഐ

Posted on: March 27, 2014 12:19 pm | Last updated: March 28, 2014 at 7:25 am
SHARE

gold caprtureകരിപ്പൂര്‍: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ ഷഹബാസ്, റാഹില, ഫിറോമോസ എന്നിവര്‍ ജാമ്യത്തിലിറങ്ങി മുങ്ങിയെന്ന് ഡിആര്‍ഐ. ഇവരുടെ ജാമ്യം റദ്ദാക്കാന്‍ ഡിആര്‍ഐ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി.
ജാമ്യത്തിലിറങ്ങിയ പ്രതികള്‍ എല്ലാ തിങ്കളാഴ്ചയും ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജറാകണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നാഴ്ചയായി പ്രതികള്‍ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജറായിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതികള്‍ മുങ്ങിയതായി ഡിആര്‍ഐ സംശയിക്കുന്നത്. ഇവരുടെ വീടുകളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.