ഉപാധികളോടെ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് ശ്രീനിവാസന്‍

Posted on: March 27, 2014 11:34 am | Last updated: March 28, 2014 at 7:25 am
SHARE

sreenivasan nന്യൂഡല്‍ഹി: ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് നിന്നു ഉപാധികളോടെ മാറിനില്‍ക്കാന്‍ തയ്യാറാണെന്ന് എന്‍. ശ്രീനിവാസന്‍ സുപ്രീംകോടതിയെ അറിയിച്ചു. കേസിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ സ്ഥാനത്തുനിന്നു മാറിനില്‍ക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത് തടയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ഐപിഎല്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് സ്വതന്ത്ര അന്വേഷണത്തിന് ശ്രീനിവാസന്‍ പദവിയില്‍ നിന്ന് മാറിനില്‍ക്കണമെന്ന് സുപ്രീംകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.