നരേന്ദ്രമോഡിയുടെ റാലിക്ക മുന്നോടിയായി ഗയയില്‍ സ്‌ഫോടനം

Posted on: March 27, 2014 11:10 am | Last updated: March 28, 2014 at 7:25 am
SHARE

narendra_modi_tense_630endaഗയ(ബീഹാര്‍): ഗയയില്‍ നരേന്ദ്ര മോഡിയുടെ തിരഞ്ഞെടുപ്പ് റാലികള്‍ നടക്കാനിരിക്കുന്ന പ്രദേശത്തിനരികെ മാവോയിസ്റ്റ് ആക്രമണം. ഗയ ജില്ലയിലെ മന്‍ജൗലി, ദുമരിയ ബസാര്‍ എന്നിവിടങ്ങളില്‍ ശക്തമായ രണ്ട് ബോംബ് സ്‌ഫോടനങ്ങളാണ് നടന്നത്. പ്രദേശത്ത് രണ്ട് സ്വകാര്യ മൊബൈല്‍ കമ്പനികളുടെ ടവറുകള്‍ തകര്‍ന്നിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക ശേഷം മോഡിയുടെ റാലി നടക്കുന്ന ഗയയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം നടന്നത്.