തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ഈജിപ്ഷ്യന്‍ സൈനിക മേധാവി രാജിവെച്ചു

Posted on: March 27, 2014 10:09 am | Last updated: March 28, 2014 at 7:25 am
SHARE

AL-SISIകെയ്‌റോ: ഈജിപ്ഷ്യന്‍ സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍സീസി സൈനിക പദവിയില്‍ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടിയാണ് അല്‍സീസിയുടെ രാജി. ഔദ്യോഗിക ടെലിവിഷനിലൂടെയാണ് രാജി തീരുമാനം പ്രഖ്യാപിച്ചത്.
രാജ്യം ഭീകരവാദികളെ കൊണ്ട് ഭയപ്പെട്ടിരിക്കുകയാണെന്നും ഭാവി ഈജിപ്ഷ്യന്‍ ജനതയ്ക്ക് സമാധാനപൂര്‍വ്വം ജീവിക്കുന്നതിനും ജോലിയെടുക്കുന്നതിനും സാഹചര്യം സൃഷ്ടിക്കുന്നതിനുമായിരിക്കും തന്റെ ഇനിയുള്ള പ്രവര്‍ത്തനമെന്ന് അല്‍സീസി രാജി പ്രഖ്യാപന വേളയില്‍ വ്യക്തമാക്കി. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അല്‍സീസി പറഞ്ഞു.