Connect with us

National

മഅദനി എതിര്‍ സത്യവാങ്മൂലം നല്‍കി

Published

|

Last Updated

ന്യൂഡല്‍ഹി: കര്‍ണാടക സര്‍ക്കാര്‍ തന്റെ ആരോഗ്യം സംബന്ധിച്ച് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് പി ഡി പി നേതാവ് അബ്ദുന്നാസര്‍ മഅദനി എതിര്‍ സത്യവാങ്മൂലം നല്‍കി. കര്‍ണാടക സര്‍ക്കാറിന്റെ നിലപാട് അടിസ്ഥാനരഹിതവും മനുഷ്യത്വമില്ലാത്തതുമാണെന്ന് മഅദനി സത്യവാങ്മൂലത്തില്‍ പറഞ്ഞു.

നേരത്തെ മഅദനിക്ക് ചികിത്സ നല്‍കേണ്ട ആവശ്യമില്ലെന്നും സഹതാപം പിടിച്ചുപറ്റാനാണ് ഇത്തരം നാടകങ്ങളെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിന് എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ മഅദനിയെ കോടതി അനുവദിക്കുകയായിരുന്നു.

നാളെ മദനിയുടെ ജാമ്യപേക്ഷ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് മദനിക്കെതിരെ കര്‍ണ്ണാടക സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്. കഴിഞ്ഞ മാര്‍ച്ച് 15ന് സുപ്രീം കോടതി കേസ് പരിഗണിച്ചപ്പോള്‍ മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാര്‍ച്ച് 28ലേക്ക് മാറ്റിയിരുന്നു. മദനിക്ക് ചികിത്സ നല്‍കാന്‍ നാല് തവണ കര്‍ണ്ണാടക തയ്യാറായിട്ടും മദനി ചികിത്സക്ക് വഴങ്ങിയില്ലെന്നാണ് അന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ സുപ്രീം കോടിതിയില്‍ അറിയിച്ചത്. തുടര്‍ന്ന് കര്‍ണ്ണാട സര്‍ക്കാരിനോട് ഇക്കാര്യമറിച്ചുളള സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെടുകയായിരുന്നു. അതനുസരിച്ചാണ് കര്‍ണ്ണാടക പുതിയ സ്ത്യവാങ്മൂലം ഉണ്ടാക്കിയിരിക്കുന്നത്. ഈ സത്യവാങ്മൂലം നാളെ മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കര്‍ണ്ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും. ഇന്നലെ മദനിയുടെ ജാമ്യക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിഡിപി പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

Latest