കോട്ടപ്പടിയില്‍ നിന്ന് 25000 രൂപയുടെ ലഹരി ഉത്പന്നങ്ങള്‍ പിടികൂടി

Posted on: March 27, 2014 8:13 am | Last updated: March 27, 2014 at 8:13 am
SHARE

മലപ്പുറം: കോട്ടപ്പടി ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്റ്റോറില്‍ നിന്ന് 25000 രൂപ വിലവരുന്ന ലഹരി ഉത്പന്നങ്ങള്‍ പിടികൂടി.
ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് ഉത്പന്നങ്ങള്‍ മലപ്പുറം പോലീസ് പിടികൂടിയത്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോഡൂര്‍ ചെമ്മന്‍കടവ് സ്വദേശി പറവത്ത് മുഹമ്മദ് ശാഫി(47)യെയാണ് പിടികൂടിയത്.
വിവിധ ഇടങ്ങളില്‍ നിന്ന് എത്തിക്കുന്ന ലഹരി ഉത്പന്നങ്ങള്‍ സ്ഥലത്ത് നിന്ന് ഹോള്‍സെയില്‍ വില്‍പ്പന നടത്തുകയാണ് പ്രതി ചെയ്യുന്നതെന്ന് മലപ്പുറം എസ് ഐ മനോജ് പറയറ്റ പറഞ്ഞു.
സ്ഥലത്ത് ലഹരി ഉത്പന്നങ്ങള്‍ വില്‍പ്പന വ്യാപകമാക്കുന്നുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഉത്പന്നങ്ങള്‍ പിടിച്ചത്.
സംഘത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മധുസൂദനന്‍, ബൈജു എന്നിവരുണ്ടായിരുന്നു.