അങ്കത്തട്ടില്‍ ഏറ്റുമുട്ടാന്‍ ഇവര്‍

Posted on: March 27, 2014 7:42 am | Last updated: March 27, 2014 at 7:42 am
SHARE

മലപ്പുറം: നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുളള അവസാന ദിനം കഴിഞ്ഞതോടെ മലപ്പുറം, പൊന്നാനി, വയനാട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് അങ്കത്തട്ടില്‍ ബാക്കിയായത് 36 സ്ഥാനാര്‍ഥികള്‍. ഇവരുടെ അന്തിമ പട്ടിക ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ കലക്ടര്‍ കെ ബിജു പ്രസിദ്ധീകരിച്ചു.
മലപ്പുറം മണ്ഡലത്തില്‍ 10 ഉം പൊന്നാനിയില്‍ 11ഉം പേരാണ് സ്ഥാനാര്‍ഥികളായിട്ടുള്ളത്. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 15 സ്ഥാനാര്‍ത്ഥികളാണ് മത്സരത്തിനിറങ്ങുന്നത്. വയനാട് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രന്‍മാരായി പത്രിക നല്‍കിയ നാല് പേര്‍ ഇന്നലെ പത്രിക പിന്‍വലിച്ചു. സ്ഥാനാര്‍ത്ഥികളുടെ ചിഹ്നവും ഇന്നലെ അനുവദിച്ചു. മലപ്പുറം മണ്ഡലത്തില്‍ ഇ അഹമ്മദും പൊന്നാനിനിയിലെ ഇ ടി മുഹമ്മദ് ബശീറും കോണി ചിഹ്‌നത്തിലും മലപ്പുറത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ സൈനബ ചുറ്റികയും അരിവാളും നക്ഷത്രവും പൊന്നാനിയിലെ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി അബ്ദുര്‍റഹ്മാന്‍ – കപ്പും സോസറും ചിഹ്‌നത്തിലുമാണ് ജനവിധി തേടുക. വയനാട് മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥി എം ഐ ഷാനവാസ് കൈപ്പത്തി ചിഹ്‌നത്തിലും ഇടതുപക്ഷ സ്ഥാനാര്‍ഥി സത്യന്‍മൊകേരി ധാന്യക്കതിരും അരിവാളും ചിഹ്‌നത്തിലാണ് മത്സരിക്കുക. ബി ജെ പി സ്ഥാനാര്‍ത്ഥികളെല്ലാം താമര ചിഹ്‌നത്തില്‍ മത്സരിക്കും.
മറ്റ് സ്ഥാനാര്‍ത്ഥികളും ചിഹ്‌നങ്ങളും: മലപ്പുറം മണ്ഡലം: 1, ഇല്‍യാസ് – ബഹുജന്‍ സമാജ് പാര്‍ട്ടി (ആന), 2) എന്‍ ശ്രീപ്രകാശ് – ബി ജെ പി (താമര), 3) പി. ഇസ്മാഈല്‍ -വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (ഗാസ് സിലിന്‍ഡര്‍), 4) നാസറുദ്ദീന്‍ എളംമരം – എസ് ഡി പി ഐ (സീലിങ് ഫാന്‍), 5) അന്‍വര്‍ ഷക്കീല്‍ ഒമര്‍ – സ്വതന്ത്രന്‍ (കത്രിക), 6) ഡോ. എം. വി. ഇബ്രാഹിം – സ്വതന്ത്രന്‍ (ഓട്ടോറിക്ഷ), 7) എന്‍. ഗോപിനാഥന്‍ – സ്വതന്ത്രന്‍ (ബാറ്ററി ടോര്‍ച്ച്), 8) ശ്രീധരന്‍ കള്ളാടിക്കുന്നത്ത് – സ്വതന്ത്രന്‍ (തയ്യല്‍ മെഷീന്‍)
പൊന്നാനി മണ്ഡലം: 1, ടി അയ്യപ്പന്‍ – ബഹുജന്‍ സമാജ് പാര്‍ട്ടി (ആന), 2) വി ടി ഇക്‌റാമുല്‍ ഹഖ് എസ് ഡി പി ഐ (സീലിങ് ഫാന്‍), 3). പിവി. ഷൈലോക്ക് – ആം ആദ്മി പാര്‍ട്ടി (ചൂല്‍), 4) ടി പി അബുലൈസ് – സ്വതന്ത്രന്‍ (ഗാസ് സിലിണ്ടര്‍), 5) അബ്ദുറഹ്മാന്‍ വടക്കത്തിനകത്ത് – സ്വതന്ത്രന്‍ (ഗ്ലാസ് ടംബ്ലര്‍), 6), അബ്ദുറഹിമാന്‍ വയരകത്ത് – സ്വതന്ത്രന്‍ (ടെലിവിഷന്‍), 7) അബ്ദുറഹിമാന്‍ വരിക്കോട്ടില്‍ – സ്വതന്ത്രന്‍ (ടെലിഫോണ്‍), 8, എം കെ ബിന്ദു – സ്വതന്ത്രന്‍ (അലമാര).
വയനാട് മണ്ഡലം: 1, വാപ്പന്‍-ബഹുജന്‍ സമാജ് പാര്‍ട്ടി (ആന), 2, ജലീല്‍ നീലാമ്പ്ര -എസ് ഡി പി ഐ (സീലിങ്് ഫാന്‍), 3, അഡ്വ. പി പി എ. സഗീര്‍-ആം ആദ്മി പാര്‍ട്ടി (ചൂല്‍), 4, സതീഷ് ചന്ദ്രന്‍ -തൃണമൂല്‍ കോണ്‍ഗ്രസ് (ത്രിവര്‍ണ്ണ പൂക്കള്‍), 5, സാം പി മാത്യു- സി പി ഐ എം എല്‍ (കൈവാള്‍), 6, റംല മമ്പാട്-വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(ഗ്യാസ് സിലിണ്ടര്‍), സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ 7, പി.വി.അന്‍വര്‍ (കത്രിക), 8, അബ്രഹാം ബന്‍ഹര്‍ (ടെലിവിഷന്‍), 9, ക്ലീറ്റസ് (മെഴുകുതിരി), 10, സത്യന്‍ താഴെമങ്ങാട് (ഷട്ടില്‍), 11, സത്യന്‍ പുത്തന്‍വീട്ടില്‍ (അലമാര), 12, സിനോജ്.എ സി (സ്റ്റെതസ്‌കോപ്പ്).