ലോറെയ്‌സ് പ്രഖ്യാപിച്ചു; വെറ്റലും ഫ്രാങ്ക്‌ലിനും മികച്ച താരങ്ങള്‍

Posted on: March 27, 2014 7:39 am | Last updated: March 27, 2014 at 7:39 am
SHARE

ssssക്വാലലംപൂര്‍: കായിക മേഖലയിലെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ലോറെയ്‌സ് 2013 പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജര്‍മനിയുടെ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ മികച്ച പുരുഷതാരവും അമേരിക്കയുടെ നീന്തല്‍ താരം മിസി ഫ്രാങ്ക്‌ലിന്‍ മികച്ച വനിതാ താരവുമായി. മികച്ച ടീം ജര്‍മന്‍ ഫുട്‌ബോള്‍ ടീം ബയേണ്‍ മ്യൂണിക്ക്.
മികച്ച തിരിച്ചുവരവിനുള്ള പുരസ്‌കാരം സ്പാനിഷ് ടെന്നീസ് താരം റാഫേല്‍ നദാലിന് ലഭിച്ചപ്പോള്‍ സ്പിരിറ്റ് ഓഫ് സ്‌പോര്‍ട് പുരസ്‌കാരം അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് ലഭിച്ചു.
ഉസൈന്‍ ബോള്‍ട്ട്, ലെബ്രോന്‍ ജെയിംസ്, നദാല്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മൊ ഫറ എന്നിവരെ പിന്തള്ളിയാണ് വെറ്റല്‍ ലോറെയ്‌സ് സ്വന്തമാക്കിയത്. എഫ് വണ്‍ ലോകചാമ്പ്യനാകുന്ന പ്രായം കുറഞ്ഞ താരമാണ് വെറ്റല്‍.
ടെന്നീസ് താരം സെറീന വില്യംസ്, റഷ്യന്‍ പോള്‍ വാള്‍ട്ട് ഇതിഹാസം യെലെന ഇസിന്‍ബയേവ എന്നിവരെ പിന്തള്ളിയാണ് പതിനെട്ടുകാരി ഫ്രാങ്ക്‌ലിന്‍ ലോറെയ്‌സ് തിളക്കം സ്വന്തമാക്കിയത്.