അക്‌സ അവാര്‍ഡ് ദാനവും ഫസല്‍ തങ്ങള്‍ അനുസ്മരണവും 28ന്

Posted on: March 27, 2014 12:26 am | Last updated: March 27, 2014 at 12:26 am
SHARE

കോഴിക്കോട്: ആള്‍ കേരള സാദാത്ത് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ പ്രമുഖ അറബിക് കോളജുകളില്‍ നിന്നും കഴിഞ്ഞ വര്‍ഷം ബിരുദമെടുത്ത സയ്യിദന്മാര്‍ക്ക് അവാര്‍ഡ് നല്‍കുന്നു. നാളെ ഉച്ചക്ക് മൂന്നിന് കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ മര്‍ഹൂം സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ അനുസ്മരണും നടക്കും.
സയ്യിദ് ഹംസ ബാഫഖിയുടെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടി സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ നിര്‍വഹിക്കും. സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ അനുസ്മരണ പ്രഭാഷണം സയ്യിദ് അബ്ദുസ്സബൂര്‍ ബാഹസന്‍ അവേലം നിര്‍വഹിക്കും. സയ്യിദ് സൈനുല്‍ ആബിദ് ബാഫഖി മലേഷ്യ, സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് ആശംസയര്‍പ്പിക്കും. സയ്യിദ് സ്വാലിഹ് ശിഹാബ് സ്വാഗതവും കെ വി എസ് തങ്ങള്‍ മാസ്റ്റര്‍ നന്ദിയും പറയും.