Connect with us

Kozhikode

എസ് എസ് എഫ് ചര്‍ച്ചാ സമ്മേളനം ഞായറാഴ്ച മലപ്പുറത്ത്

Published

|

Last Updated

കോഴിക്കോട്: “മൗദൂദി രാഷ്ട്രീയം അപകടം; ജമാഅത്തെ ഇസ്‌ലാമിയെ തിരിച്ചറിയുക” എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ചര്‍ച്ചാ സമ്മേളനം ഞായറാഴ്ച വൈകീട്ട് 3 മണി മുതല്‍ മലപ്പുറത്ത് നടക്കും. രാജ്യത്തിന്റെ ഭരണഘടനയെയും നിയമവ്യവസ്ഥയെയും അംഗീകരിക്കാതിരിക്കുകയും അബുല്‍അഅ്‌ലാ മൗദൂദിയുടെ മതരാഷ്ട്രീയവാതം ആശയമായി സ്വീകരിക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്‌ലാമി മുസ്‌ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ചര്‍ച്ചാ സമ്മേളനം സംഘടിപ്പിക്കുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ രണ്ട് തവണ നിരോധിക്കപ്പെട്ട സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിവിധ ദേശവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കും മുസ്‌ലിം തീവ്രവാദ സംഘടനകള്‍ക്കും ആശയസ്രോതസായി വര്‍ത്തിക്കുന്നത് മൗദൂദിയുടെ ആശയങ്ങളാണ്. ജനാതിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കാതിരിക്കുകയും ജനാധിപത്യ പ്രക്രിയയുടെ ഭാഗമായ തെരഞ്ഞടുപ്പ് പ്രക്രിയകളില്‍ പങ്കാളികളാവുകയും ചെയ്യുന്നത് കാപട്യമാണ്. കേരളത്തിലെ വിവിധ മുസ്‌ലിം സംഘടനകളുടെ അഭിപ്രായ വ്യത്യാസങ്ങളിലും കക്ഷിത്വങ്ങളിലും ജമാഅത്തെ ഇസ്‌ലാമി സ്വീകരിക്കുന്ന നിലപാടുകള്‍ സംശയാസ്പദമാണ്. ആഗോളതലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്‌ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ സ്‌പോണ്‍സര്‍മാരായി ജമാഅത്തെ ഇസ്‌ലാമി പ്രതിനിധാനം ചെയ്യപ്പെടുന്നതും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിംങ്ങളെയും ഇസ്‌ലാമിനെയും തെറ്റിദ്ധരിപ്പിക്കുന്നതിനാല്‍ അത്തരം പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടി ഞായറാഴ് മലപ്പുറത്ത് നടക്കുന്ന ചര്‍ച്ചാ സമ്മേളനം എസ് എസ് എഫ് നാഷണല്‍ കമ്മിറ്റി അംഗം അഡ്വ. ഷാനവാസ് വാര്‍സി ഉദ്ഘാടനം ചെയ്യും. എന്‍ അലി അബ്ദുല്ല വിഷയാവതരണം നടത്തും. കെ എം ഷാജി എം എല്‍ എ, എം എം നാരായണന്‍, അജയ് പി മങ്ങാട്, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, സി ഹംസ, എന്‍ എം സ്വാദിഖ് സഖാഫി, വി അബ്ദുല്‍ ജലീല്‍ സഖാഫി, കെ അബ്ദുല്‍ കലാം പ്രസംഗിക്കും.